ലക്ഷദ്വീപ് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള മുഴുവൻ ഡയറി ഫാമുകളും അടച്ച് പൂട്ടാനുള്ള വിവാദ ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം . ഈ മാസം 21 നു ഇറക്കിയ ഉത്തരവ് പ്രകാരം ഫാമുകളിലെ എല്ലാ മൃഗങ്ങളെയും മേയ് 31 നു മുമ്പ് ലേലം ചെയ്ത് ഒഴിവാക്കാനണ് ഈ ഉത്തരവിൽ പറയുന്നത് . ലക്ഷദ്വീപിലെ ആകെയുള്ള ക്ഷീര സ്രോതസാണ് ഈ സ൪ക്കാ൪ ഫാമുകൾ.
ഫാമുകൾ അടച്ച് പൂട്ടൂന്നത്തിനുള്ള പ്രധനം കാരണം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റരുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ അമൂൽ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് എന്നാണ് ലക്ഷദ്വീപിലെ രാഷ്ട്രീയ നേതൃത്വം കരുതുന്നത്. എന്നാൽ സാമൂഹിക മാധ്യമങ്ങൾ വഴി അമൂൽ ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് ദ്വീപിലുള്ള ജനങ്ങൾ.
കേരളത്തിൽ നിന്ന് മിൽമ ഉൽപന്നങ്ങൾ വാങ്ങാൻ നിലവിൽ സൗകര്യം ഉണ്ടായിട്ടും ഗുജറാത്തിൽ നിന്ന് നിന്നും അമൂൽ ഇറക്ക് മതി ചെയ്യുന്നത് അമൂലിന്റെ നേതൃസ്ഥാനത്തുള്ള തന്റെ ബന്ധുക്കൾക്ക് വേണ്ടിയാണെന്ന് ആരോപണം ഉയരുന്നു. എങ്കിലും അമൂലിന്റെ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്താൻ സാധിക്കാത്തത് കൊണ്ട് ഈ ആരോപണം സ്ഥിരികരിക്കാൻ സാധിച്ചിട്ടില്ല.