പുതിയ സി ബി ഐ ഡയറക്ടർ ആരെന്നു തീരുമാനിക്കാൻ പ്രധനമന്ത്രിയുടെ അദ്യക്ഷതയിൽ ഇന്ന് യോഗം ചേരും.വൈകിട്ട് 7മണിക്ക് പ്രധനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോകസഭയിൽ പ്രതിപക്ഷ നേതാവ് എന്നിവരാണ് മറ്റ് അംഗങ്ങൾ.
1985 -86 ബാച്ച് ഉദ്യോഗസ്ഥരെയാണ് ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുക. ലോക നാഥ് ബെഹ്റയുടെ പേരും അന്തിമ പട്ടികയിലുണ്ട്.വൈ സി മോദി,രാകേഷ് അസ്താന,എം എ ഗണപതി,ഹിതേഷ് ചന്ദ്ര അശ്വതി എന്നിവരാണ് പട്ടികയിലെ മറ്റുള്ള ഉദോഗസ്ഥർ. കേന്ദ്ര അന്വേഷണ എജൻസികളിൽ മുൻ പരിചയമുള്ള മൂന്നു ഐപി എസ് ഉദ്യോഗസ്ഥരെ പേർസണൽ ആൻഡ് ട്രെയിനിങ് വകുപ്പ് തീരുമാനിക്കും.