ചണ്ഡിഗഡ്: ഹരിയാനയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി. മെയ് 31 വരെയാണ് നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ചില നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടുണ്ട്.
തനിച്ച് പ്രവര്‍ത്തിക്കുന്ന കടകള്‍ പകല്‍ സമയത്ത് തുറക്കാന്‍ അനുമതി നല്കി. കൂട്ടം കൂട്ടമായി പ്രവര്‍ത്തിക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം.
രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇത് നാലാം തവണയാണ് ഹരിയാന ലോക്ഡൗണ്‍ നീട്ടുന്നത്. മെയ് 3 നാണ് ആദ്യമായി ഹരിയാന ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ഹരിയാനയില്‍ ശനിയാഴ്ച 5,021 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 98 മരണവും സ്ഥിരീകരിച്ചു.