തിരുവനന്തപുരം: പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതൽ ജൂൺ 14 വരെ ചേരും. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ നാലിന് രാവിലെ ഒൻപതിന് ധനമന്ത്രി കെ എൻ ബാലഗോപാൽ സഭയിൽ അവതരിപ്പിക്കും. വോട്ട് ഓൺ അക്കൗണ്ടും ഇതോടൊപ്പം അവതരിപ്പിക്കും.
പുതിയ സർക്കാരിന്റെ നയപ്രഖ്യാപനം മെയ് 28 ന് രാവിലെ ഗവർണർ നടത്തും.
മുൻ ധനമന്ത്രി ടി എം തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനോട് കൂട്ടിച്ചേർക്കലുകൾ നടത്തിയാകും പുതിയ ബജറ്റ് എന്നാണ് സൂചനകൾ.