മനാമ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബഹ്റൈനില്‍ അഞ്ച് റെസ്റ്റോറന്റുകള്‍ കൂടി അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് നടപടി.
വ്യവസായ-വാണിജ്യ-ടൂറിസം മന്ത്രാലയം ഉദ്യോഗസ്ഥരുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെയായിരുന്നു പരിശോധന. 190ഓളം റെസ്റ്റോറന്റുകളിലാണ് പരിശോധന നടത്തിയത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വരും ദിവസങ്ങളിലും പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 53 റെസ്റ്റോറന്റുകള്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്.