ന്യൂ ഡല്‍ഹി: സിബിഎസ്ഇ പരിക്ഷ റദ്ദാക്കേണ്ടതില്ലെന്ന് കൂടുതല്‍ സംസ്ഥാനങ്ങള്‍. സെപ്തംബറിലോ അതു കഴിഞ്ഞോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ പരീക്ഷ ഉപേക്ഷിക്കണമെന്ന നിലപാടിലാണ് ഡല്‍ഹിയും മഹാരാഷ്ട്രയും. അതേസമയം, ചില പരീക്ഷകള്‍ മാത്രം നടത്താമെന്ന നിര്‍ദേശം കേന്ദ്രം യോഗത്തില്‍ മുന്നോട്ടുവച്ചു. പരീക്ഷ ഒന്നര മണിക്കൂറാക്കാം, ഒന്നിലധികം അവസരം നല്‍കുക, വിദ്യാര്‍ഥികള്‍ക്ക് എത്രയും വേഗം വാക്സീന് നല്കിയ ശേഷം പരീക്ഷയാകാം എന്നീ നിര്‍ദേശങ്ങളും ചര്‍ച്ചയായി.
സംസ്ഥാനങ്ങളുടെ നിലപാടുകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ജൂണ്‍ ഒന്നിന് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാനും ധാരണയിലെത്തിയിരുന്നു. അതിനിടെ, രാജ്യത്ത് കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ കൂടിയാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ല എന്ന നിലപാട് സംസ്ഥാനങ്ങള്‍ പ്രകടിപ്പിക്കുന്നത്.