റൂട്സ് വീഡിയോയിലൂടെ എത്തിയ, വിലമതിക്കാനാകാത്ത കാഴ്ചകളുള്ള, ഈ കൊച്ചു സിനിമക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. കടലിനെ ഉപജീവനമാർഗ്ഗമാക്കിയ ഒരു കുടുംബം നേരിടേണ്ടി വന്ന തികച്ചും ആകസ്മികമായ ഒരു സംഭവമാണ് നയന മനോഹര കാഴ്ചകൾ കൊണ്ട് നിറച്ച ‘തൊളവ’. ജസ്റ്റിൻ അത്താനസ് കഥയെഴുതി സംവിധാനം ചെ്തിരിക്കുന്ന ഈ ഹ്രസ്വചിത്രം പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമാണ്. ഇതുവരെ കണ്ടിട്ടില്ലാത്ത കടൽക്കാഴ്ചകളാണ് ‘തൊളവ’യിൽ ഒരുക്കിയിരിക്കുന്നത്. ഈ കുടുംബത്തിൻ്റെ കഥയോടൊപ്പം കടലിനെ കൂടുതൽ അറിയുവാനും മനസ്സിലാക്കാനും സാധിക്കും.
വിർജിൻ, തദ്ദേവുസ്, ഉണ്ണിയാർച്ച എന്നിവരാണ് പ്രധാന കഥാപത്രങ്ങൾ. പ്രമോദ് മോഹനാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. സന്ദീപ് ഫ്രാടിയൻ എഡിറ്റിങ്ങും ബാലു മാവുങ്കൽ സംഗീതവും ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോയ് സോളമനാണ്.
അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുള്ള അംഗീകാരം എന്നാണ് അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ. റൂട്സ് വീഡിയോയിലൂടെ 25 രൂപക്ക് നയന സുന്ദര കാഴ്ചകളുള്ള ഈ കൊച്ചു സിനിമ ആസ്വദിക്കൂ…
Watch THOLAVA Trailer on Youtube