ഏപ്രിൽ മാസത്തിൽ സൗദിയിൽ നിന്ന് ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവ് കുറഞ്ഞു. ഒക്ടോബറിന് ശേഷമുളള ഏറ്റവും കുറവ് ക്രൂഡ് ഓയിൽ കയറ്റുമതിയാണ് സൗദിയിൽ നിന്ന് ഏപ്രിൽ മാസത്തിൽ ചൈനയിലേക്കുണ്ടായത്. 6.47 ദശലക്ഷം ടൺ ബാരലാണ് ചൈന, സൗദിയിൽ നിന്ന് ഇറക്കുമതി ചെയ്തത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനീസ് കസ്റ്റംസിന്റേതാണ് കണക്ക്.
എങ്കിലും ചൈനയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ കയറ്റിവിടുന്ന രാജ്യം എന്നതിൽ തുടർച്ചയായി എട്ടാമത്തെ മാസവും ഒന്നാം സ്ഥാനം സൗദി അറേബ്യയ്ക്ക് തന്നെ കിട്ടി.
ചൈനയിലേക്ക് റഷ്യയിൽ നിന്ന് അയച്ച ക്രൂഡ് ഓയിലിന്റെ അളവിലും മാർച്ച് മാസത്തെ അപേക്ഷിച്ച് കുറവുണ്ടായി. 6.3 ദശലക്ഷം ടൺ ബാരൽ ക്രൂഡ് ഓയിലാണ് റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്.