ലോകകപ്പ് ,ഏഷ്യാകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഇന്ത്യൻ ടീം ദോഹയിലെത്തിയ സുനിൽ ഛേത്രി തനിക്ക് ഖത്തറുമായുള്ള വൈകാരിക ബന്ധവും ഇവിടത്തെ മികച്ച സ്റ്റേഡിയങ്ങളില്‍ കളിക്കാനുള്ള ആവേശവും മാധ്യമങ്ങളുമായി പങ്കുവച്ചു. ദോഹയുമായി തനിക്ക് വൈകാരികമായ ബന്ധമാണുള്ളതെന്നും മത്സരങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഛേത്രി പറഞ്ഞു.
‘ദോഹയുമായി എപ്പോഴും വൈകാരികമായ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ഞാന്‍. 2011ലെ ഏഷ്യന്‍ കപ്പ് മത്സരങ്ങള്‍ ഇവിടെയായിരുന്നു കളിച്ചത്. അതിനു പുറമെ ബെംഗളൂരു എഫ്സിക്കു വേണ്ടി എഎഫ്സി കപ്പ് ഫൈനലിനും ഇവിടെ കളിച്ചിട്ടുണ്ട്. 2019 സപ്തംബറില്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളുടെ ആദ്യ പാദത്തില്‍ ഖത്തറിനെതിരേ കളിക്കാന്‍ ഇവിടെയെത്തിയിരുന്നുവെങ്കിലും പരിക്കു കാരണം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.