ബാംഗ്ലൂർ: ബാംഗ്ലൂരിൽ മെഡിക്കൽ ഓക്സിജൻ കരിച്ചന്തയിൽ വില്പന നടത്തുന്ന സംഘത്തെ പിടികൂടി. ക്രൈംബ്രാഞ്ച്ന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്. ബാംഗ്ലൂരിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഇവർ വില്പന നടത്തിയിരുന്നു.
വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന സിലിണ്ടറുകളും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഓക്സിജൻ കരിഞ്ചന്തകൾ വ്യാപകമായതിനെ തുടർന്ന് ബാംഗ്ലൂർ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
300 മുതൽ 3000 രൂപ വരെ ഈടാക്കിയാണ് ഇവർ ഓക്സിജൻ സിലിണ്ടർ കരിഞ്ചന്തയിൽ വിറ്റിരുന്നത്.കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതിന് പിന്നാലെ നിരവധി കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.