വയനാട്; വയനാട് ജില്ലയിൽ ഒരാൾക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. ബാംഗ്ലൂരിൽ നിന്നും എത്തിയ വയനാട് സ്വദേശിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. നിലവിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
നിലവിൽ 20 നും മുകളിൽ ബ്ലാക്ക് ഫംഗസ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ആശങ്കയ്ക്ക് സ്ഥാനമില്ലെന്നും കേരളത്തിൽ ഇതിന് മുൻപ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.