പതിനാലാം സീസണ് ഐപിഎല്ലില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താന്‍ സാധ്യത. മെയ് 29-ന് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 31 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇനി ശേഷിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഐപിഎല്‍ തുടങ്ങാനാണ് ബിസിസിഐയുടെ പദ്ധതി. ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുന്നത്.
നിലവില്‍ ബിസിസിഐയുടെ മുമ്പില്‍ 30 ദിവസങ്ങളുണ്ട്.