‘ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു’; വ്യാജ വാര്‍ത്തയ്‌ക്കെതിരെ ആരോഗ്യ കേരളം

തിരുവനന്തപുരം: ‘കേരളത്തിലെ വിവിധ ജില്ലകളില്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നു…’ എന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ കേരളം. അപേക്ഷ ഫീസായി 51 രൂപ ഗൂഗിള്‍ പേ ആയി നല്‍കണമെന്നും അതില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തിന് ആരോഗ്യ കേരളവുമായി യാതൊരു ബന്ധവുമില്ല. ആരും തന്നെ ഇത്തരം പ്രചരണങ്ങളില്‍പ്പെട്ട് പണം നഷ്ടപ്പെടുത്തരുത്. ആരോഗ്യ കേരളത്തിന്റെ ഒഴിവുകള്‍ എല്ലാംതന്നെ ഔദ്യോഗികമായി ആരോഗ്യ കേരളത്തിന്റെ വെബ് സൈറ്റില്‍(https://arogyakeralam.gov.in/) പ്രസിദ്ധീകരിക്കുന്നതാണ്. ആരുംതന്നെ ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ആരോഗ്യ കേരളം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ അറിയിച്ചു.