തിരുവനന്തപുരം: ന്യൂനപക്ഷ മോർച്ച വനിതാ നേതാവിനോട് ബി ജെ പി നേതാവ് അസഭ്യം പറഞ്ഞെന്ന് പരാതി. ന്യൂനപക്ഷ മോർച്ച നേതാവ് തങ്കച്ചി ഏണെസ്റ്റിൻ ആണ് പരാതിയുമായി വന്നിരിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്റെ സന്ദർശനവുമായി ബന്ധപ്പെട്ട വിവരം തന്നെ അറിയിക്കാതിരുന്നത് മണ്ഡലം ഭാരവാഹിയായ ബാലുവിനെ വിളിച്ച് ചോദിച്ച് സമയത്താണ് തന്നെ അസഭ്യം പറഞ്ഞതെന്നാണ് പരാതി.
വി മുരളീധരന് എതിരെ നിൽക്കുന്ന ആളുകൾ എന്ന പറഞ്ഞാണ് തനിക്കെതിരെ അസഭ്യം പറഞ്ഞതെന്നും അവർ ആരോപിച്ചു. തന്നെ വീട് കയറി അക്രമിക്കുമെന്നും ഭീഷണി പെടുത്തിയെന്നും പരാതി. സംഭവത്തിൽ തുമ്പ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.