കൊച്ചി: ജില്ലയില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതായി മന്ത്രി പി രാജീവ്. കോവിഡ് അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞനിരക്കലേക്ക് കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഒരു പഞ്ചായത്തില്‍ മാത്രമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലുള്ളതെന്നും പി രാജീവ് പറഞ്ഞു. അവിടെ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
അതേസമയം, നേരത്തെ 35 ശതമാനമായിരുന്നു ടിപിആര്‍ നിരക്ക് 24 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 10 ശതമാനമാക്കി കുറയ്ക്കാനുള്ള ശ്രമമാണ് ജില്ലയില്‍ നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.