പാലക്കാട്: തൃത്താലയില്‍ സജീവമായി നിയുക്ത സ്പീക്കര്‍ എംബി രാജേഷ്. തൃത്താലയിലെ മുഴുവന്‍ പഞ്ചായത്തുകളും സന്ദര്‍ശിച്ചെന്നും പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ നേരില്‍ കണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കൂടാതെ എല്ലാ പഞ്ചായത്തുകളിലും ഡോമിസിലറി കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചതായും ചാലിശ്ശേരി, കപ്പൂര്‍ തിരുമ്മിറ്റക്കോട് എന്നിവിടങ്ങളില്‍ സെന്ററുകള്‍ ആരംഭിച്ചതായും എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തൃത്താലയിലെ മുഴുവന്‍ പഞ്ചായത്തുകളും ഇന്നലെയും ഇന്നുമായി സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ കണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.ഞാന്‍ വിളിച്ചു ചേര്‍ത്ത പന്ത്രണ്ടാം തീയ്യതിയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അവലോകന യോഗ തീരുമാനമനുസരിച്ച് എല്ലാ പഞ്ചായത്തുകളിലും ഡോമിസിലറി കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. ചാലിശ്ശേരി, കപ്പൂര്‍ തിരുമ്മിറ്റക്കോട് എന്നിവിടങ്ങളില്‍ ആരംഭിക്കുകയും ചെയ്തു. മറ്റിടങ്ങളില്‍ സജ്ജീകരണങ്ങള്‍ ആയെങ്കിലും നഴ്സിംഗ് സ്റ്റാഫിന്റെ ക്ഷാമം മൂലം തുടങ്ങാനായിട്ടില്ല. പഞ്ചായത്തുകള്‍ സ്റ്റാഫിനെ നിയമിക്കാന്‍ പത്ര പരസ്യം നല്‍കിയെങ്കിലും ആരും മുന്നോട്ടു വന്നിട്ടില്ല.യോഗ്യതയുള്ളവര്‍ മുന്നോട്ടു വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ആകെ മണ്ഡലത്തിലുടനീളം 590 ബെഡുകള്‍ ഡി സി സി കളില്‍ സജ്ജീകരിച്ചിട്ടുണ്ട്. സൗകര്യങ്ങള്‍ നേരിട്ട് പോയി കണ്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്. ആന്റിജന്‍ കിറ്റുകള്‍,ഓക്സിമീറ്ററുകള്‍, പി പി ഇ കിറ്റുകള്‍,എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. എം എല്‍ എ യുടെ ജനകീയ സന്നദ്ധ സേനയുടെ വളണ്ടിയര്‍മാര്‍ പൂര്‍ണ്ണ സമയവും സേവനരംഗത്തുണ്ട്. അവര്‍ക്കാവശ്യമായ പി പി ഇ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. അധികമായി 200 പള്‍സ് ഓക്സിമീറ്ററുകളും ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ യോഗ തീരുമാന പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആന്റിജന്‍ കിറ്റ് നേരിട്ട് വാങ്ങുന്നതിനുള്ള അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്നത്തെ യോഗത്തില്‍ കിറ്റിന്റെ ക്ഷാമം ഉന്നയിക്കപ്പെട്ടിരുന്നു. അത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അന്ന് തന്നെ ജില്ലാ കളക്ടര്‍ ആവശ്യമായ ഉത്തരവിറക്കുകയും ചെയ്തു അതിന്റെ അടിസ്ഥാനത്തില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയുടെ ആന്റിജന്‍ കിറ്റ് വാങ്ങി നല്കി. ടെസ്റ്റുകളുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.പത്തു ലക്ഷത്തോളം രൂപയുടെ സാമഗ്രികള്‍ യു കെ മലയാളി അസോസിയേഷന് തൃത്താലയിലേക്ക് ലഭ്യമാക്കാമെന്ന് എനിക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്.അതിനാവശ്യമായ സാമഗ്രികളുടെ ലിസ്റ്റ് അവര്‍ക്ക് കൈമാറിയിട്ടുമുണ്ട്.മരുന്നുകളും ആവശ്യാനുസരണം ലഭ്യമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച നിലയിലാണ് തൃത്താലയില്‍ നടക്കുന്നത്. മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കും വളണ്ടിയര്‍മാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmbrajeshofficial%2Fposts%2F4250578521669792&show_text=true&width=500