ന്യൂഡല്‍ഹി: പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന് നല്‍കുന്നതിന് മുന്‍പ് പരീക്ഷ നടത്തേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. സിബിഎസ്ഇ പ്ലസ്ടു പരീക്ഷ നടത്തുന്നത് തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് നിലപാട് വ്യക്തമാക്കിയത്. കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിന് മുന്‍പ് പരീക്ഷ നടത്തിയാല്‍ അത് വലിയ തെറ്റായി മാറുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, പരീക്ഷ ഉപേക്ഷിക്കരുതെന്ന നിലപാടായിരുന്നു ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്വീകരിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ജൂണ്‍ ഒന്നിന് സ്ഥിതി വിലയിരുത്തി തീരുമാനം എടുക്കാനും ധാരണയിലെത്തിയിരുന്നു. അതിനിടെ, രാജ്യത്ത് കോവിഡ് കേസുകള്‍ തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ കൂടിയാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ല എന്ന നിലപാട് സംസ്ഥാനങ്ങള്‍ പ്രകടിപ്പിക്കുന്നത്.