കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്ര’ത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക ഗിരീഷ് ഗംഗാധരനെന്ന് റിപ്പോര്‍ട്ട്. സമീര്‍ താഹിറിന്റെ ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’യിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ ഗിരീഷ് ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മികച്ച ഛായാഗ്രാഹകനാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്, ജല്ലിക്കട്ട്, ജോണ്‍പോള്‍ ജോര്‍ജിന്റെ ഗപ്പി, ശ്യാമപ്രസാദിന്റെ ഹേയ് ജൂഡ് തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങള്‍. എ ആര് മുരുഗദോസിന്റെ വിജയ് ചിത്രം സര്‍ക്കാരിലൂടെ ആയിരുന്നു തമിഴ് അരങ്ങേറ്റം.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് വിക്രം. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് തന്നെയാണ് നിര്‍മ്മാണം. സംഗീതം നിർവഹിക്കുന്നത് അനിരുദ്ധ് ആണ് .