ടോക്കിയോ ഒളിംപിക്സ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി. നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാലും മാറ്റി വയ്ക്കില്ലെന്നും ഐ.ഒ.സി പറഞ്ഞു. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഒളിംപിക്സ് മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
ഒളിംപിക്സ് മത്സരങ്ങളുമായി മുന്നോട്ടുപോയാല്‍ കൊവിഡ് കൈവിട്ട് പോകുമെന്ന് ജപ്പാനിലെ ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്കി. ആശുപത്രികള്‍ കൊവിഡ് രോഗികള കൊണ്ട് നിറഞ്ഞിരിക്കെ, സാഹസത്തിന് മുതിരരുതെന്ന് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഐ.ഒ.സി നിലപാട് വ്യക്തമാക്കിയത്. ഒളിംപിക്സില്‍ പങ്കെടുക്കുന്നവരും ജപ്പാന് ജനതയും ആശങ്കപ്പെടേണ്ടതില്ലെന്നും മത്സരങ്ങൾ സുരക്ഷിതമായി നടത്താനാവുമെന്നും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി കോര്‍ഡനേഷന്‍ കമ്മിറ്റി ചെയര്‍ ജോണ്‍ കോയെറ്റ്സ് പറഞ്ഞു.