കോംഗോ: ആഫ്രിക്കയിലെ കോംഗോയിൽ അഗ്നിപർവത സ്ഫോടനം. ആഫ്രിക്കയിലെ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ വടക്കുഭാഗത്ത് നൈരു കോംഗോ എന്ന അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിക്കാത്ത മൂലം പലരും പലായനം ചെയ്യുകയാണ്.
വീടുകളും കെട്ടിടങ്ങളും ഏത് സമയത്തും തകരുന്ന സാഹചര്യമാണുള്ളത്. 2002 -ൽ ഇതേ അഗ്നിപർവ്വതത്തിന്റെ ഒരു ഭാഗം പൊട്ടിത്തകർന്നിരുന്നു.അന്ന് 250 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആയിരത്തോളം പേർക്ക് പരിക്കേറ്റിരുന്നു. ലാവ ഒഴുകി തുടങ്ങിയതോടെ ആളുകൾ പലായനം ചെയ്യുകയായിരുന്നു.