പാലക്കാട്: ഇന്ന് മുതൽ മലബാറിലെ ക്ഷീരസംഘങ്ങളിൽ നിന്നും മുഴുവൻ പാലും മിൽമ സംഭരിക്കും. മിൽമ മലബാർ മേഖല യൂണിയൻ ചെയർമാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ,വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം.
ആദിവാസി കോളനികൾ,അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ,ത്രിതല പഞ്ചായത്തുകൾ,വൃദ്ധസദനങ്ങൾ,അങ്കണവാടികൾ,കോവിഡ് ആശുപത്രികൾ എന്നിവിടങ്ങളിൽ പാൽ വിതരണം നടത്താനുള്ള ഒരുക്കങ്ങൾ സർക്കാർ നടത്തും.
തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളിലെ ഫാക്റ്ററികൾ പ്രതിദിനം രണ്ടു ലക്ഷം ലിറ്റർ പാൽ പൊടിയാക്കി നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. തിരുന്നവനന്തപുരം,എറണാകുളം മേഖല യൂണിയൻ മലബാറിൽ നിന്നും പാൽ സ്വീകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.