കോഴിക്കോട്: വടകരയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞു. വടകര തോടന്നൂർ കന്നിനടയിൽ ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെയാണ് അജ്ഞാതർ പെട്രോൾ ബോംബെറിഞ്ഞത്.
ഞായറഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവമുണ്ടായത്. വലിയവളപ്പിൽ പ്രദീപിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.ബോംബ് വീടിന് മുൻവശത്തെ കിണറ്റിൽ വീണതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.