ശ്രീ ഗുരുകുലം വിജയൻ- യു എ യിലെ അറിയപ്പെടുന്ന ഒട്ടു മിക്ക അസോസിയേഷനിലും തൻ്റെ സാന്നിധ്യം അറിയിക്കുകയും ഒട്ടു മിക്ക പരിപാടികളിലും പ്രോഗ്രാം കൺ വീനർ ആയ് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് .ശ്രീ ഗുരുകുലം വിജയൻ തൻ്റെ 46 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി തിരിച്ചു സ്വന്തം നാട്ടിൽ പോകുന്നു. തിരുവനന്തപുരം ജില്ലാ പ്രവാസികളുടെ കൂട്ടായ്മ്മയായ ടെക്സാസ് ദുബൈ അദ്ദേഹത്തിനെ പൊന്നാടയണിയിച്ചും മൊമെന്റോ നൽകിയും തങ്ങളുടെ സ്നേഹ യാത്ര അയപ്പ് നൽകി.
ചടങ്ങിൽ ശ്രീ ജയകുമാർ, ഷാജി അബ്ദുൽ റഹിം, ഇഗ്നേഷ്യസ് , ഷാഹുൽ ഹമീദ് , ടൈറ്റസ് , അനിൽ കുമാർ, നസിർ തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തുകയുണ്ടായ്. അതോടൊപ്പം നടത്തിയ സൂം മീറ്റിംഗിൽ നാട്ടിൽ നിന്നും ദുബൈയിൽ നിന്നും ശ്രീ കലാം സ്റ്റേജ്, കെ.കെ നാസർ , ശശി കുമാർ നായർ, വിൻസെൻറ് തുടങ്ങിയ നിരവധി വ്യക്തികൾ ആശംസകൾ അറിയിക്കുകയുണ്ടായ്.