ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗം മറ്റു രാജ്യങ്ങൾക്ക് ഉള്ള മുന്നറിയിപ്പെന്ന് ഐ എം എഫ്. മഹാമാരിയിൽ നിന്നും രക്ഷപെട്ടുവെന്ന് കരുതുന്ന,താഴ്ന്ന രാജ്യങ്ങൾക്ക് ഉള്ള മുന്നറിയിപ്പാണ് ഇന്ത്യയിലെ അനുഭവമെന്ന് ഐ എം എഫ് റിപ്പോർട്ട്.
ബ്രസീലിലെ കോവിഡ് തരംഗത്തിന് പിന്നാലെ ഇന്ത്യയിൽ ഉണ്ടായ രണ്ടാം തരംഗം വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ കഠിനമായ നാളുകളിലേക്ക് ഉള്ള സൂചനയാണെന്നും ഐ എം എഫ് റിപ്പോർട്ടിൽ പറയുന്നു. നിലവിലെ അവസ്ഥയിൽ ഇന്ത്യയിലെ ജനസംഖ്യയുടെ 35 ശതമാനത്തിൽ താഴെ ആളുകളിലേക്ക് മാത്രമേ വാക്സിനേഷൻ എത്തുകയുള്ളൂ.
ജനസംഖ്യയുടെ കാൽ ഭാഗം ആളുകൾക്ക് മാത്രമേ 2022 പകുതിയോടെ വാക്സിനേഷൻ നൽകാൻ ഇന്ത്യക്ക് സാധിക്കു. ഇത് 60 % അളവിലേക്ക് എത്തണമെങ്കിൽ ഉടൻ നൂറു കോടി മരുന്നിനുള്ള കോൺട്രാക്റ്റും വിതരണസംവിധാനവും ഏർപ്പെടുത്തണമെന്ന് റിപ്പോർട്ടിൽ പറയുന്നു.