വല്ലാഡോളിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ട് അത്ലറ്റിക്കോ മാഡ്രിഡ്. ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അത്ലറ്റിക്കോ മാഡ്രിഡ് ലാ ലിഗാ കിരീടം സ്വന്തമാക്കിയത്. അത്ലറ്റിക്കോയുടെ 11ാം ലീഗ് കിരീടമാണിത്. 38 മത്സരങ്ങളില്‍ നിന്ന് 86 പോയന്റോടെയാണ് അത്ലറ്റിക്കോയുടെ കിരീട നേട്ടം.
മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു അത്ലറ്റിക്കോയുടെ തിരിച്ചുവരവ്. 18ാം മിനിറ്റില്‍ ത ഓസ്കാര്‍ പ്ലാനോയിലൂടെ വല്ലാഡോളിഡാണ് ആദ്യഗോള്‍ നേടിയത്. 57ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കോറിയയിലൂടെ അത്ലറ്റിക്കോ സമനില പിടിച്ചു. 67ാം മിനിറ്റില്‍ ലൂയിസ് സുവാരസാണ് അത്ലറ്റിക്കോയുടെ കിരീടമുറപ്പിച്ച ഗോള്‍ നേടിയത്.