ന്യൂഡൽഹി: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ കോവാക്സിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചിട്ടുണ്ട്.
കോവാക്സിൻ, കോവിഷീൽഡ് എന്നി ഇന്ത്യൻ നിർമ്മിത വാക്സിനുകളാണ് ഇന്ത്യയിൽ പ്രധാനമായും വിതരണം ചെയ്യുന്നത്. ഇതിൽ കോവിഷീൽഡിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനൊപ്പം കോവാക്സിനും അനുമതി നൽകണമെന്നാണ് ആവശ്യം.
വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം വിവിധ രാജ്യങ്ങളിൽ പ്രവേശനാനുമതി നൽകുന്ന സാഹചര്യത്തിൽ കോവാക്സിൻ സ്വീകരിച്ച പലർക്കും അനുമതി നിഷേധിക്കുന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണിത്.എന്നാൽ കോവിഷീൽഡിന്റെ ആദ്യ ഡോസ് കോവാക്സിനെക്കാൾ ഫലപ്രദമെന്ന് ഐ സി എം ആർ പഠനറിപ്പോർട്ട് വ്യക്തമാക്കുന്നു.