തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി എന്നി നാല് ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ന്യൂനമർദ്ദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും. മേയ് 26 നു ചുഴലിക്കാറ്റ് പശ്ചിമ ബംഗാൾ ഒഡിഷ തീരങ്ങളിലൂടെ കടന്നുപോകും.
ഇതോടെ വരും ദിവസങ്ങളിൽ മഴ ശക്തമാകും. ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ പശ്ചിമ ബംഗാളിനും ഒഡിഷ തീരത്തിനും ഇടയിൽ എത്തിച്ചേരുമെന്ന് പ്രവചനം. ഇരു സംസ്ഥാനങ്ങൾക്കും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.