ന്യൂഡൽഹി: ഇന്ധന വില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 95.19 രൂപയായി. ഡീസലിന് 90.37 രൂപയാണ്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 93.31 രൂപയായി. ഡീസലിന് 88 .61 രൂപയായി.
തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനയുണ്ടാകുന്നത്.മെയ് മാസം 12 -ആം തവണയാണ് രാജ്യത്ത് ഇന്ധന വില കൂടുന്നത്.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടിയതാണ് ഇതിന് കാരണം.