മലപ്പുറം: ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപെടുത്തിയിട്ടും കോവിഡ് വ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ മലപ്പുറത്ത് ഇന്ന് കടുത്ത നിയന്ത്രണം. അടിയന്തര സേവനങ്ങൾക്ക് മാത്രമാണ് ജില്ലയിൽ അനുമതിയുള്ളത്.
അടിയന്തര ആവശ്യമുള്ള മെഡിക്കൽ സേവനങ്ങൾ,പാൽ,പത്രം,പെട്രോൾ പമ്പ്,ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമേ ഇന്ന് അനുമതി ഉണ്ടാകുകയുള്ളുവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഹോട്ടലുകൾക്ക് ഹോം ഡെലിവറി നടത്താനും അനുമതിയുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിനാലാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ജില്ലയിൽ ക്യാമ്പ് ചെയ്ത സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.അതേ സമയം തിരുവനന്തപുരം,എറണാകുളം,തൃശൂർ എന്നി ജില്ലകളിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗൺ നീട്ടി.