തിരുവനന്തപുരം: നിയമസഭ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ലതിക സുഭാഷ് എൻ സി പിയിലേക്ക്. എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുമായി ലതിക ചർച്ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും.
എന്നാൽ കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടി ആയതിനാലാണ് എൻ സി പിയുമായി സഹകരിക്കുന്നതെന്ന് ലതിക സുഭാഷ് പറഞ്ഞു. നിയമസഭാ സീറ്റുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ലതിക സീറ്റ് വിട്ടത്.
സ്ത്രീകൾക്ക് എതിരെയുള്ള അനീതിക്കെതിരെ തലമുണ്ഡനം ചെയ്ത പ്രതിഷേധിച്ചിരുന്നു. ഇത് കോൺഗ്രസിൽ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ലതിക മത്സരിച്ചിരുന്നു.