തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം. നാളെ എം എൽ എമാരുടെ സത്യപ്രതിജ്ഞയാണ്. തുടർ ഭരണത്തിൽ പിണറായി വിജയൻ അധികാരമേറ്റപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുന്നത് വി.ഡി സതീഷനാണ്.
തുടർച്ചയായ അധികാരത്തിലേറുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. സ്പ്രിങ്ക്ലെർ,സ്വർണക്കടത്ത് പോലെയുള്ള വിവാദ വിഷയങ്ങൾ പ്രതിപക്ഷം തിരഞ്ഞെടുപ്പിന് മുൻപ് ആയുധമാക്കിയെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നുവേണം പറയാൻ.
25 നായിരിക്കും സ്പീക്കർ തിരഞ്ഞെടുപ്പ്. 26 നും 27 നും സഭ ചേരില്ല. 28 നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും 31 മുതൽ ജൂൺ 2 വരെ നന്ദിപ്രമേയത്തിലുള്ള ചർച്ച നടക്കും. ജൂൺ 14 നായിരിക്കും സമ്മേളനം സമാപിക്കുക.