ബെയ്ജിങ്: ചൈനയിൽ മൽസ്യബന്ധന ബോട്ട് മുങ്ങി നാല് മരണം. ചൈനയിലെ ഹേയ്ലോങ്ങ്ജിയാങിൽ മൽസ്യബന്ധന ബോട്ട് മുങ്ങിയാണ് നാല് മരണം സ്ഥിരീകരിച്ചത്. അപകടത്തിൽ അഞ്ചു തൊഴിലാളികളെ കാണാതെയായി.
ചൈനയുടെ വടക്കൻ പ്രവിശ്യയിലാണ് അപകടം. 11 പേർ ബോട്ടിൽ ഉണ്ടായിരുന്നു. കാണാതെ ആയവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മാസവും ചൈനയിൽ മൽസ്യബന്ധ ബോട്ട് മുങ്ങി അപകടമുണ്ടായിരുന്നു. അന്ന് അപകടത്തിൽ 12 പേർ മരിച്ചു.