മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് തോലനൂർ കീഴ്പാല പൂതമണ്ണിൽ പരേതനായ കൃഷ്ണന്റെ മകൻ സുരേഷ് കൃഷ്ണൻ (43) ആണ് മരിച്ചത്.
പി.305 ബാർജ്ജിലെ മാത്യൂസ് അസ്സോസിയേറ്റ് കോൺട്രാക്ട് കമ്പനിയിലെ പ്രൊജക്റ്റ് മാനേജർ ആയിരുന്നു. 22 വർഷമായി ഈ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. സംസ്കാരം ഞായറാഴ്ച്ച ബോംബൈയിലാണ്.
ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.അതേ സമയം അപകടത്തിൽ മരിച്ച മറ്റു മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇനിയും നാല് മലയാളികളെ കൂടി കണ്ടെത്താനുമുണ്ട്. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.