ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സംസ്ഥാനത്ത് ഇന്നലെയും 30,000 ത്തിനു മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കർണാടകയിലും രോഗികളുടെ എണ്ണം 30 ,000 കടന്നു. തമിഴ്‌നാട്ടിൽ ഇന്നലെ 35,873 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
25,776 പേർ രോഗമുക്തി നേടി. 448 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 18,06,861 ആയി. നിലവിൽ 2,84,278 പേർ ചികിത്സയിലുണ്ട്.
കർണാടകയിൽ ഇന്നലെ 31,183 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗികളെക്കാൾ ഏറെ രോഗമുക്തരാണ് ഉള്ളത്. 61,766 പേർക്കാണ് രോഗമുക്തി. 451 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ 4,83,204 പേർ ചികിത്സയിലുണ്ട്.