ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ അസം റൈഫിള്‍സിലെ ഒരു സൈനികന് കൊല്ലപ്പെട്ടു. രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റു.
അരുണാചലിലെ നാംപോംഗ് സര്‍ക്കിളിനു കീഴിലുള്ള ലോങ്വി ഗ്രാമത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ചാങ്ലാങ് ജില്ലയില്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡിലെ അംഗങ്ങളാണെന്ന് കരുതുന്ന തീവ്രവാദികളുമായാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.