റിയാദ്: സൗദി അറേബ്യയിൽ 1,142 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 13 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. 1,089 അസുഖ ബാധിതർ ഇന്ന് രോഗമുക്തരായി.
രാജ്യത്ത് ഇതുവരെ 4,39,847 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 4,23,795 പേർ കൊവിഡ് മുക്തരായി. ആകെ മരണസംഖ്യ 7,237 ആയി.
കൊവിഡ് ബാധിതരായി നിലവിൽ രാജ്യത്തുള്ളത് 8,815 ആണ്. ഇവരിൽ 1,329 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.6 ശതമാനമായും കുറഞ്ഞു.