കൊച്ചി : ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി സഹായം എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കടല്‍ ക്ഷോഭത്താല്‍ വീടുകളില്‍ വെള്ളം കയറുകയും, വീട് നഷ്ടപ്പെടുകയും ചെയ്ത് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ചെല്ലാനം പ്രദേശവാസികളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണം. ഇക്കാര്യം നിയമസഭയിലടക്കം ഉന്നയിക്കും. ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണം. വീടുകൾ തകർന്നവർക്ക് ഒരു വർഷത്തേക്ക് വാടകക്ക് താമസിക്കാനുള്ള സഹായം നൽകണംമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയെ നേരിൽ കണ്ട് ചെല്ലാനത്തെ പ്രശ്നങ്ങൾ ബോധിപ്പിക്കും.വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് എറണാകുളത്തെ എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തി തീരുമാനങ്ങള്‍ എടുക്കുമെന്നും വി ഡി സതീശന് പറഞ്ഞു.