തൃശ്ശൂര്‍: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച വരെ നിയന്ത്രണങ്ങള്‍ തുടരും. മാര്‍ക്കറ്റുകള്‍ തുറക്കില്ല. കൂടാതെ ട്രിപ്പിള്‍ ലോക് ഡൗണിലെ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. മരണം, ചികിത്സ എന്നിവയ്ക്ക് മാത്രമേ ആളുകള്‍ക്ക് പുറത്ത് ഇറങ്ങാന്‍ സാധിക്കൂ. മറ്റ് അവശ്യങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ക്ക് പാസ്, സത്യവാങ്മൂലം എന്നിവ നിര്‍ബന്ധമാക്കി.
അതേസമയം, ജില്ലയില്‍ ഇന്ന് 2404 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2395 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത നാല് പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 7353 പേര്‍ രോഗമുക്തരായി. നിലവില്‍ 21,150 ആളുകളാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. 21.19% ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.