തിരുവനന്തപുരം: എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രാക്ടിക്കൽ ഉപേക്ഷിക്കുമ്പോൾ നേരത്തെ നടത്തിയ പ്രാക്ടിക്കൽ പരീക്ഷ മാർക്ക് പരിഗണിക്കും.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ ജൂൺ 21 മുതൽ ജൂലൈ ഏഴ് വരെ നടത്തും. സ്കൂൾ തുറക്കലിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഓൺലൈൻ ക്ലാസ് തന്നെ തുടരാനാണ് സാധ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ജൂണ്‍ 1 മുതല്‍ 19 വരേയും എസ്എസ്എല്‍സി മൂല്യനിര്‍ണം ജൂണ്‍ 7 മുതല്‍ 25 വരേയും നടത്തും. മൂല്യ നിര്‍ണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് വാക്സിന് നല്‍കും. മൂല്യനിര്‍ണയത്തിന് മുമ്പ് ഇത് പൂർത്തീകരിക്കും. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ഇതുമായി ബന്ധപ്പെട്ട് കൂട്ടായി ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സി. അഡൈ്വസ് കാത്തിരിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി നല്‍കുന്നത് പി.എസ്.സി. യുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.