തിരുവനന്തപുരം: ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസ വാര്‍ത്ത. നാളെ മുതല്‍ ക്ഷീരസംഘങ്ങളില്‍ നിന്ന് മുഴുവന്‍ പാലും സംഭരിക്കുമെന്ന് മില്‍മ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ക്ഷീരവികസന മന്ത്രി എന്നിവരുമായി മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.
അതേസമയം, ലോക് ഡൗണില്‍ പാല്‍ വിപണനം കുറഞ്ഞ സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷം പാല്‍ സംഭരിക്കേണ്ടതില്ലെന്ന് മില്‍മ തീരുമാനമെടുത്തത്. ഇതോടെ ബാക്കിവരുന്ന പാല്‍ എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരുന്നു മലബാര്‍ മേഖലയിലെ ക്ഷീരകര്‍ഷകര്‍. എന്നാല്‍ മലപ്പുറം ജില്ലയിലൊഴികെ പാല്‍ വില്പനയില്‍ പുരോഗതിയാണെന്ന് മില്‍മ മലബാര്‍ യൂണിയന്‍ വിലയിരുത്തി.