അബുദാബി: യുഎഇയില്‍ ഇന്ന് 1,596 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ നാല് പേര് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 1,571 പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 5,34,481 ആയി ഉയര്‍ന്നു.
24 മണിക്കൂറിനിടെ നടത്തിയ 2,24,887 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,54,516 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,648 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,387 രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.