ന്യൂ ഡല്‍ഹി: വി.ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്ത തീരുമാനം കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ശക്തമായ തിരിച്ചുവരവിന് സഹായകരമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
എഐസിസി തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വി.ഡി സതീശനെ അഭിനന്ദിച്ച് നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് വി.ഡി സതീശനെ നിയമിച്ചതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. വി.ഡി. സതീശനെ പ്രതിപക്ഷനേതാവായി നിയമിച്ച കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി പ്രതികരിച്ചു. കൂടാതെ ക്രിയാത്മക പ്രതിപക്ഷത്തിന് നേതൃത്വം നല്കാന് സതീശന് കഴിയുമെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു.
അതേസമയം, അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയത്. എം.പിമാരുടെയും യുവ എം.എല്‍.എമാരുടെയും ശക്തമായ പിന്തുണയാണ് വി.ഡി സതീശന് ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്.
നിലവില്‍ എ.ഐ.സി.സി സെക്രട്ടറിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ഡി. സതീശന് പറവൂരില്‍ നിന്നുള്ള നിയുക്ത എം.എല്‍.എയാണ്. 2001ലെ കന്നി തെര?ഞ്ഞെടുപ്പില്‍ പറവൂരില്‍ നിന്ന്? വിജയിച്ച്? നിയമസഭയിലെത്തി. 2006ലും 2011ലും 2016ലും വിജയം ആവര്‍ത്തിച്ചു. 2021ലെ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി.