തൃശൂര്‍: മുന്‍ മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആശുപത്രി വിട്ടു. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ചയാണ് ശ്വാസകോശ സംബന്ധമായ അസുഖം കൂടിയതിനെ തുടര്‍ന്ന് വിഎസ് സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിച്ചത്. അതേസമയം, അദ്ദേഹത്തിന് നേരത്തെ രണ്ടു തവണ കോവിഡ് സ്ഥിരീകരിച്ചിരുന്നു.