ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായ് ഈ വര്ഷം മാർച്ചിലാണ് തങ്ങളുടെ പുത്തൻ 7 സീറ്റർ എസ് യു വി ആൽക്കസാറിനെ അവതരിപ്പിച്ചത്. ടാറ്റ സഫാരി,എം ജി ഹെക്റ്റർ,മഹിന്ദ്ര എസ് യു വി 500 എന്നി എസ് യു വി കളോട് കൊമ്പ് കോർക്കാൻ എത്തിയ ആൽക്കസാറിന്റെ ലോഞ്ച് ഏപ്രിലിൽ നടക്കേണ്ടതായിരുന്നു. എന്നാൽ രാജ്യത്തെ കോവിഡ് രണ്ടാം തരംഗം മൂലം ലോഞ്ച് നീട്ടി വെയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
മെയ്യിലേക്കാണ് ലോഞ്ച് നീട്ടിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതും നടക്കാൻ സാധ്യതയില്ല. നിലവിൽ ജൂണിൽ ലോഞ്ച് ചെയ്യാൻ തീരുമാനിച്ചെങ്കിലും കോവിഡ് കേസുകൾ കുറഞ്ഞില്ലെങ്കിൽ ഇത് വീണ്ടും നീളും. ക്രെറ്റ എസ് യു വിയെ അടിസ്ഥാനമാക്കിയ ചേട്ടൻ എസ് യു വിയാണ് ആൽക്കസാർ.
മധ്യകാലഘട്ടത്തിലെ ഒരു തരം മൂറിഷ് കോട്ട അല്ലെങ്കിൽ കൊട്ടാരത്തിന്റെ പേരാണ് ആൽക്കസാർ.സ്റ്റഡ് ചെയ്ത പ്രീമിയം ഗ്രിൽ ആണ് ആൽക്കസാറിന്. എന്നാൽ ബോഡി പാനൽ,ഫെൻഡറുകൾ,മുൻ നിര ഡോറുകൾ എന്നിവ ക്രെറ്റയ്ക്കും ആൽക്കസാറിനും സമാനമാണ്. ആൽക്കസാറൽ വലിപ്പം കൂടിയ 18 ഇഞ്ച വീലാണ്.6,7 സീറ്റിൽ ആൽക്കസാർ ലഭ്യമാണ്. ഡ്യൂവൽ ടോൺ അപ്ഹോൾസ്റ്ററിയാണ് ഇന്റീരിയറിൽ.