ഇന്ത്യയിൽ സൗജന്യ വീഡിയോ സ്ട്രീമിങ് പ്ലാറ്റഫോം അവതരിപ്പിച്ചു ആമസോൺ. ആമസോൺ ആപ്പിന്റെ ഭാഗമായിട്ടാണ് മിനി ടി വി എത്തുന്നത്. മറ്റു സ്ട്രീമിങ് അപ്പുകളിൽ നിന്നും വിഭിന്നമാണ് മിനി ടി വി. മിനി ടി വിക്ക് പണം കൊടുത്തുള്ള സബ്സ്ക്രിപ്ഷൻ ആവശ്യമില്ല.
ഈ സ്ട്രീമിങ് ആപ്പിൽ പരസ്യങ്ങൾ ഉണ്ടാകും. ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സേവനം ആമസോൺ അവതരിപ്പിക്കുന്നത്. വെബ് സീരീസ്,കോമഡി ഷോ,ടെക്ക് ന്യൂസ്,ഫാഷൻ എന്നിവ മിനി ടി വിയിൽ ഉണ്ടാകും.
വരും ദിവസങ്ങളിൽ ചില എസ്ക്ലൂസിവ് വിഡിയോകൾ ആപ്പിലൂടെ എത്തുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്.നിലവിൽ ആമസോൺ പ്രൈമിനു ഇന്ത്യയിൽ 129 രൂപയാണ് പ്രതിമാസം ചാർജ്ജ് ചെയ്യുന്നത്. ഇത് ഒരു തവണ ചാർജ്ജ് ചെയ്താൽ ആമസോണിന്റെ എല്ലാ സേവനങ്ങളും നമ്മൾക്ക് ഉപയോഗിക്കാനും കഴിയുമെന്നതാണ് പ്രത്യേകത.