മുംബൈ: മുംബൈ ബാർജ്ജ് ദുരന്തത്തിൽ മരണപ്പെട്ട 61 മൃതദേഹങ്ങൾ കണ്ടെടുത്തു. മലയാളികൾ ഉൾപ്പെടെ 26 മൃതദേഹങ്ങൾ ഇതുവരെ ബന്ധുക്കൾക്ക് കൈമാറി. കാണാതായവർക്കു വേണ്ടി മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുള്ള സംഘത്തെ നാവികസേന നിയോഗിച്ചു.
ടൗട്ടെ ചുഴലിക്കാറ്റിൽ ഉണ്ടായ പി 305 ബാർജ്ജ് ദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. സോണാർ സാകേതിക സംവിധാനമുള്ള ഐ എൻ എസ് മകർ, ഐ എൻ എസ് താരസാ എന്നി കപ്പലുകൾ രക്ഷാപ്രവർത്തനത്തിന് സ്ഥലത്ത് എത്തി
. മുങ്ങിയ ബാർജ്ജുകളിൽ ആളുകൾ അകപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കും. അപകടത്തിൽപെട്ട 188 പേരെ ഇതുവരെ രേഖപ്പെടുത്തി. അപകടത്തിൽ അഞ്ചു മലയാളികൾ മരിച്ചു. ഇവരിൽ മൂന്ന് പേരുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. ബാക്കി രണ്ടു പേരുടെ മൃതദേഹം വൈകിട്ടോടെ അയക്കും.