കൊല്ലം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെൺകുട്ടികളെ പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ 22 കാരനായ യുവാവ് അറസ്റ്റിൽ. വർക്കല സ്വദേശി മുഹമ്മദ് ഫൈസിയാണ് അറസ്റ്റിലായത്.
പീഡന ദൃശ്യങ്ങൾ പകർത്തിയെടുത്ത ശേഷമാണ് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കും. പിന്നീട് ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കും.
വീഡിയോയിൽ പകർത്തിയ ശേഷം പണവും സ്വർണവും കൈക്കലാക്കുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. വർക്കല സ്വദേശിനിയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയിൽ നിന്നും പണവും സ്വർണവും പ്രതി ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു.