കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്റെ പേരിൽ പണപ്പിരിവ് നടത്തിയെന്ന് പരാതിയുമായി നടനും ബാലുശേരിയിലെ കോൺഗ്രസ് സ്ഥാനാർഥിയുമായിരുന്ന ധർമജൻ ബോൾഗാട്ടി. ഒരു കെ പി സി സി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പണപ്പിരിവ് നടത്തിയതെന്നും പരാതിയിൽ പറയുന്നു.
പിരിച്ചെടുത്ത പണം നേതാക്കൾ അടക്കം വീതം വച്ച് എടുത്തുവെന്നും പരാതിയുണ്ട്. ഈ കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി. തന്റെ തോൽവിക്ക് പിന്നിൽ സംഘടനാപരമായ വീഴ്ച്ച ആണ്.
ഭൂരിപക്ഷം കിട്ടേണ്ട പഞ്ചായത്തുകളിൽ പോലും കോൺഗ്രസ് പിന്നിലായെന്നും ധർമ്മജൻ പറഞ്ഞു. ഇതെല്ലാം ചൂണ്ടിക്കാട്ടി കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് മുൻപ് പരാതി നൽകിയിരുന്നു. തൊട്ട് പിന്നാലെയാണ് പണപ്പിരിവ് ആരോപണം.