കൊച്ചി: സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ പിന്തുണച്ചും തെറ്റുകൾ ചൂണ്ടികാട്ടിയും ജനങ്ങൾ ആഗ്രഹിക്കുന്ന പ്രതിപക്ഷമായി മാറുമെന്ന് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശൻ. മികച്ച പ്രവർത്തനത്തിലൂടെ കോൺഗ്രസിനെയും യു ഡി എഫിനെയും തിരിച്ചു കൊണ്ട് വരുമെന്ന് അദ്ദേഹം പറഞ്ഞു.
നല്ല കാര്യങ്ങളിൽ എല്ലാം സർക്കാരിന് ഒപ്പം നിൽക്കും. എല്ലാത്തിനെയും എതിർക്കുക എന്ന നിലപാട് സ്വീകരിക്കില്ല. എന്നാൽ തെറ്റായ കാര്യങ്ങളെ നിയമസഭയ്ക്ക് അകത്തും പുറത്തും എതിർക്കും. പ്രതിപക്ഷ നേതൃസ്ഥാനം പുഷ്പകിരീടം അല്ലെന്ന് ബോധ്യമുണ്ട്.
വെല്ലുവിളികൾ ഏറ്റെടുക്കുന്നു. കാലത്തിന് അനുസരിച്ച് മാറും. കരുണാകരന്റെ ശൈലി അല്ല ഇപ്പോൾ ഉള്ളത്. ഈ മാറ്റം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. വലിയ പരാജയം നേരിടേണ്ടി വന്നു. പ്രവർത്തകരുടെ ആത്മവിശ്വാസം മങ്ങിയ സമയമാണ്. അത് വീണ്ടെടുക്കുക പ്രധാനമാണ്.ഭരിക്കുന്നവർ ഏകാധിപത്യത്തിലേക്ക് പോകുക എന്നതാണ് പ്രതിപക്ഷ ധർമം.