തിരുവനന്തപുരം: വി.ഡി സതീശനെ കേരളത്തിൽ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോൾ കെ പി സി സിയിലും അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് ഹൈകമാൻഡ്. ഒരു മാസത്തിനുള്ളിൽ കെ പി സി സിയിൽ അഴിച്ചുപണി ഉണ്ടാകും. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും മുല്ലപ്പള്ളിയെ മാറ്റുമെന്നത് ഏറെ കുറെ ഉറപ്പായിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിക്ക് പിന്നാലെ സ്ഥാനമൊഴിയാൻ മുല്ലപ്പള്ളി തയ്യാർ ആകാത്തതിനാൽ ഹൈകമാൻഡ് അതൃപ്തിയിലാണ്.ഈ കാര്യത്തിൽ വ്യക്തമായ സന്ദേശവും മുല്ലപ്പള്ളിക്ക് നൽകിയിട്ടുണ്ട്. എന്നാൽ പരാജയത്തിൽ തനിക്കും ഉത്തരവാദിത്വം ഉണ്ടെന്നും സ്ഥാനം ഒഴിയാൻ തയ്യാറെന്നും മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ട്.
ഹൈകമാൻഡ് എടുക്കുന്ന ഏത് തീരുമാനവും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പള്ളിയുടെ പിൻഗാമി ആരാകുമെന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ ഈകാര്യത്തിൽ ഹൈകമാൻഡ് അന്തിമ തീരുമാനമാകും. അതോടൊപ്പം പാർട്ടിയിൽ മറ്റ് മാറ്റങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.